അരുതായ്മകള്‍ അരങ്ങു വാഴുന്ന ഈ ലോകത്ത് തീര്‍ച്ചയായും നമുകൊത്തിരി ചെയ്യാനുണ്ട്

ഓര്‍മിക്കുക ..നീ കരഞ്ഞാല്‍ മുറിപെടുന്നതെന്റെ ഹൃദയമാണ് ..നീ യല്ലാതാകുംപോള്‍ എനിക്ക് നഷ്ടമാവുന്നത് എന്നെ തന്നെയാണ് ...



9/1/11

മദീന ത്തു റസൂല്‍ .........

മദീന സന്ദർശിക്കുന്നവരും അവിടെ താമസിക്കുന്നവരുമായ ഓരോ മുസ്ലിമും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും, അവർ പാലിക്കേണ്ട മര്യാദകളുമാണ്‌ ഈ ലഘു കുറിപ്പിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്‌.

മദീനത്തുർറസൂൽ, ആദരണീയനായ റസൂൽ(സ‌)യുടെ പട്ടണം, ഈമാനിന്റെ അഭയകേന്ദ്രം, വഹ്‌യ്‌ ഇറങ്ങിയ സ്ഥലം, ഇസ്ലാമിന്റെ പ്രകാശം പരത്തിയ, മുഹാജിറുകളെ സ്വീകരിച്ച, ത്വയ്ബ എന്ന‍്‌ പേരുള്ള നാട്‌.... തുടങ്ങി ധാരാളം പ്രത്യേകതകളുള്ള സ്ഥലമാണ്‌ മദീന... അവിടേക്കാണ്‌ തിരുനബി പലായനം ചെയ്തത്‌. അവിടെയാണ്‌ അവസാന കാലം വരെ ജീവിച്ചതും മരണപ്പെട്ടതും ഖബറടക്കപ്പെട്ടതും.


'മസ്ജിദുൽ ഹറാം, (മസ്ജിദുന്നബവി), മസ്ജിദുൽ അഖ്സ്വ“. പ്രവാചകൻ (സ‌) നിർമ്മിച്ച പള്ളിയാണ്‌ മസ്ജിദുന്നബവി. അവിടെ വെച്ചുള്ള ഒരു നമസ്കാരത്തിന്‌ ആയിരം നമസ്കാരത്തേക്കാൾ പ്രതിഫലമുണ്ട്‌. നബി (സ) പറഞ്ഞു: “എന്റെ ഈ പള്ളിയിൽ വെച്ചുള്ള ഒരു നമസ്കാരത്തിന്‌ മസ്ജിദുൽ ഹറാം അല്ലാത്ത മറ്റുപള്ളികളിൽ വെച്ച്‌ നമസ്കരിക്കുന്നതിനേക്കാൾ ആയിരത്തിൽ പരം നമസ്കാരത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ്‌“. (ബുഖാരി, മുസ്ലിം). ഈ പ്രതിഫലം ഫർദിനും സുന്നത്തിനും ലഭിക്കുന്നതാണ്‌. പള്ളിക്കകത്ത്‌ വെച്ച്ത‍െന്ന നമസ്കരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

'''റൗദ:''' റസൂൽ (സ) സ്വർഗ്ഗത്തോപ്പ്‌ എന്ന‍്‌ വിശേഷിപ്പിച്ച മസ്ജിദുന്നബവിക്കകത്തെ ഒരു പ്രത്യേക സ്ഥലമാണ്‌ റൗദ. അതിനെക്കുറിച്ച്‌ റസൂൽ(സ) പറഞ്ഞു: “എന്റെ വീടിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വർഗ്ഗത്തോപ്പുകളിൽ പെട്ട ഒരു തോപ്പാണ്“. (ബുഖാരി, മുസ്ലിം) - മറ്റൊരാൾക്കും തടസ്സമുണ്ടാക്കാത്ത രീതിയിൽ അവിടെ വെച്ചുള്ള സുന്നത്ത്‌ നമസ്കാരത്തിന്ന‍ും ദിക്‌റുകൾ ചൊല്ലുന്നതിന്ന‍ും ശ്രേഷ്ഠതയുണ്ട്‌.

'''റസൂൽ (സ) യുടെ ഖബർ:''' നബി(സ‌)യെ മറവ്‌ ചെയ്തിട്ടുള്ളത്‌ ആയിശ(റ)യുടെ വീട്ടിലാണ്‌. ഒരു ചാൺ മൺകൂനയിൽ ത‍ന്നെയാണ്‌ ഇന്ന‍ും നബി (സ) യുടെയും അബൂബക്കർ സിദ്ദീഖ്‌ (റ), ഉമറുബ്നുൽ ഖത്താബ്‌ (റ) എന്ന‍ിവരുടെയും ഖബ്‌റുകൾ അതിനുള്ളിൽ സ്ഥിതി ചെയ്യുന്നത്‌.പള്ളിക്ക്‌ തൊട്ടടുത്തായി നബി(സ)യുടെ ഭാര്യമാർക്ക്‌ താമസിക്കാനായി വീടുകൾ നിർമ്മിച്ചു. അതിൽപ്പെട്ടതാണ്‌ നബി (സ)യെ മറവ്‌ ചെയ്ത ആയിശ(റ)യുടെ വീടും. കിഴക്ക്‌ ഭാഗത്ത്‌ പള്ളിയോട്‌ ചേർന്ന‍ായിരുന്ന‍ു അത്‌ സ്ഥിതി ചെയ്തിരുന്നത്‌. ഖുലഫാഉ റാശിദുകളുടെ കാലത്തും മുആവിയ (റ) ന്റെ കാലത്തും ശേഷവും പള്ളിവികസിപ്പിച്ചപ്പോൾ ഈ വീടുകൾ പള്ളിയുടെ പുറത്ത്‌ അതേനിലയിൽ ത‍ന്നെ അവശേഷിപ്പിച്ചു. പിന്ന‍ീട്‌ ബനുഉമയ്യയുടെ ഭരണകാലത്ത്‌ പള്ളിവികസിപ്പിച്ചപ്പോൾ നബി (സ) അന്ത്യ വിശ്രമം കൊള്ളുന്ന ആയിശ(റ)യുടെ വീടും അതിൽ ഉൾപ്പെടുകയാണുണ്ടായത്‌. ഹിജ്‌റ 88 - ൽ (നബി (സ) മരിച്ച്‌ 77 വർഷത്തിന്‌ ശേഷമാണ്‌) ഈ സംഭവം.

ഇന്ന‍്‌ നബി (സ) യുടെ ഖബർ സന്ദർശനം നടത്തുന്ന ഒരാൾക്കും ഖബർ കാണാൻ സാധിക്കാത്ത രൂപത്തിലാണുള്ളത്‌. 5 കോണുള്ള ഒരു വൻമതിലിനുള്ളിയായിട്ടാണ്‌ നബി (സ) യുടെയും 2 ഖലീഫമാരുടെയും ഖബർ നിലകൊള്ളുന്നത്‌. പുറമെനിന്ന‍്‌ നോക്കിയാൽ ആ വൻമതിലും ഒരു കർട്ടണുമാണ്‌ കാണാൻ സാധിക്കുക.

വൻമതിലിന്‌ മുകളിലുള്ള പച്ച ഖുബയും നബി (സ) യോ സ്വഹാബാക്കളോ താബികളോ പ്രവാചകന്റെ സമുദായത്തിൽപെട്ട പൺഡിതന്മാരോ നിർമ്മിച്ചതല്ല. ഹിജ്‌റ 678 ൽ തുർക്കി രാജാക്കന്മാരിൽ പെട്ട “ഖലാവൂൻ സ്വാലിഹി“യാണ്‌ അതുണ്ടാക്കിയത്‌.




സലാം ഭപറയൽ: സലാം പറയാനായി എത്തുമ്പോൾ ആദ്യം റസൂൽ ? ക്ക്‌ സലാം പറയുക.
السَّلاَمُ عَليْكَ يَا رَسُولَ اللّهِ صَلىَّ اللّهُ عَلَيْهِ وَسَلَّمَ وَرَحْمَةُ اللّهِ وَبَرَكَاتُهُ
ശേഷം അബൂബക്കർ സിദ്ദീഖ്‌ ? വിന്‌ സലാം പറയുക.
السَّلاَمُ عَليْكَ يَا أبَابَكْرَ الصِّدِّيق رَضِيَ اللّهُ عَنْهُ وَرَحْمَةُ اللّهِ وَبَرَكَاتُه
പിന്ന‍ീട്‌ ഉമറുബ്നുൽ ഖത്താബ്‌ ? വിനും സലാം പറയുക.
السَّلاَمُ عَلَيْكَ يَا عُمَرَ بْنِ الخطَاب رَضِيَ اللّهُ عَنْهُ وَرَحْمَةُ اللّهِ وَبَرَكَاتُهُ


ഇത്‌ സലാം പറയുന്നതിന്റെ ചുരുങ്ങിയ രൂപമാണ്‌. ഇതല്ലാതെ സലാം പറയുന്നതിൽ സ്വഹീഹായി വന്ന മറ്റു രൂപങ്ങളും സ്വീകരിക്കാവുന്നതാണ്‌. ശേഷം അവർക്ക്‌ വേണ്ടി പ്രാർത്ഥിച്ച്‌ പുറത്ത്‌ പോരുക.

'''ബഖീഅ‍്‌ ഖബർസ്ഥാൻ:''' പതിനായിരത്തോളം സ്വഹാബാക്കൾ ഖബറടക്കപ്പെട്ട സ്ഥലമാണ്‌ “ബഖീഉൽ ഗർഖദ്‌“ ജനങ്ങൾ “ജന്നത്തുൽ ബഖീഅ‍്‌“ എന്ന പേരിൽ ഇതിനെ പറയാറുണ്ട്‌. ഇന്ന‍ും അവിടെ ത‍ന്നെയാണ്‌ ഖബറടക്കം നടക്കുന്നത്‌. അവിടെ സന്ദർശിക്കുന്ന മുസ്ലിം ഖബറാളികൾക്ക്‌ ഇപ്രകാരം സലാം പറയണം.

السَّلاَمُ عَليْكُمْ أهْلَ الدِّيَارِ مِنَ المُؤْمِنِينَ و المُسْلِمِينَ وَإِنَّا إِنْ شَاءَ اللّهُ بِكُمْ للاحِقُون، أسْألُ اللّهَ لنَا وَلكُمُ الْعَافِيَة

“ഈ പാർപ്പിടങ്ങളിൽ വസിക്കുന്ന മുസ്ലിംകളും, മുഅ‍്മിനുകളുമായിട്ടുള്ളവരെ, നിങ്ങൾക്ക്‌ അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ. അല്ലാഹു ഉദ്ദേശിച്ചാൽ ഞങ്ങളും നിങ്ങളോടൊപ്പം വന്ന‍ു ചേരുന്നതാണ്‌. ഞങ്ങൾക്കും ഭനിങ്ങൾക്കും സൗഖ്യം നൽകുവാൻ ഞാൻ അല്ലാഹുവിനോട്‌ പ്രാർത്ഥിക്കുന്ന‍ു.“ (മുസ്ലിം)

'''ഖുബാ പള്ളി:''' നബി (സാ) മദീനയിലെത്തി ആദ്യ ദിവസത്തിൽ, തഖ്‌വയിലധിഷ്ഠിതമായി നിർമ്മിക്കപ്പെട്ട പള്ളിയാണത്‌. അവിടെവെച്ചുള്ള നമസ്കാരത്തിന്‌ ഉംറയുടെ പ്രതിഫലമുണ്ട്‌. നബി (സ) പറഞ്ഞു “ആരെങ്കിലും തന്റെ വീട്ടിൽ വെച്ച്‌ വുളുവെടുക്കുകയും പി‍െന്ന മസ്ജിദു ഖുബാഇൽ വരികയും അവിടെ വെച്ച്‌ ഒരു നമസ്കാരം നമസ്കരിക്കുകയും ചെയ്താൽ അവന്‌ ഒരു ഉംറയുടെ പ്രതിഫലമുണ്ട്‌. (ഇബ്നുമാജ)“

ഉഹുദ്‌ ശുഹദാക്കളുടെ ഖബർ സന്ദർശനം: ഉഹദ്‌ യുദ്ധത്തിൽ ശഹീദായ എഴുപതോളം വരുന്ന സ്വഹാബാക്കളുടെ ഖബറിടമാണ്‌ ഉഹുദിൽ സന്ദർശിക്കാനുള്ളത്‌. അവരിൽ പ്രധാനികളായ ഹംസ (റ), മുസ്അബു ബ്നു ഉമൈർ (റ്), അബ്ദുല്ലാഹിബ്നു ജഹ്ശ്‌ (റ) എന്ന‍ിവരുടെ ഖബറുകൾ മുൻഭാഗത്തും ബാക്കിയുള്ളത്‌ അൽപം പിറകിലായും കാണാൻ സാധിക്കും. അവിടെ ചെന്ന‍ാൽ ബഖീഅ‍്‌ ഖബ്ര്സ്ഥാനിൽ സലാം പറഞ്ഞത്‌ പോലെ സലാം പറയുക.

മസ്ജിദുൽ ഖിബ്ലതൈൻ, ഖൻദഖ്‌: ഇവ മദീനയിലെ പ്രധാന ചരിത്ര സ്ഥലങ്ങളിൽ പെട്ടതാണ്‌.
മസ്ജിദുന്നബവിയിൽ വെച്ചുള്ള ഓരോ നമസ്കാരത്തിനും ആയിരത്തിൽ പരം പ്രതിഫലമുണ്ട്‌. കഴിയുന്നത്രയും നമസ്കാരം വർദ്ദിപ്പിക്കുന്നതാണ്‌ നല്ലത്‌. അതിന്‌ പ്രത്യേക എണ്ണമോ കണക്കോ ഇല്ല.

മദീനയിൽ വെച്ച്‌ തെറ്റ്‌/ബിദ്അത്തുകൾ ചെയ്താൽ: മദീനയുടെ പവിത്രതയെകുറിച്ച്‌ വിവരിച്ചപ്പോൾ നബി (സ) പറഞ്ഞു: “മദീനയിൽ വെച്ച്‌ ആരെങ്കിലും മതത്തിലില്ലാത്തത്‌ വല്ലതും ചെയ്യുകയോ അങ്ങനെ ചെയ്യുന്നവന്‌ അഭയം നൽകുകയോ ചെയ്താൽ അല്ലാഹുവും മലക്കുകളും മുഴുവൻ ജനങ്ങളും അവനെ ശപിക്കുന്നതാണ്‌. അവനിൽ നിന്ന‍്‌ ഫർളോ സുന്നത്തോ സ്വീകരിക്കപ്പെടുകയില്ല.“ ഹറമിൽ വെച്ചുള്ള നന്മകൾക്ക്‌ പ്രതിഫലം കൂടുകയും തെറ്റുകൾക്ക്‌ ശിക്ഷ കൂടുകയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ