അരുതായ്മകള്‍ അരങ്ങു വാഴുന്ന ഈ ലോകത്ത് തീര്‍ച്ചയായും നമുകൊത്തിരി ചെയ്യാനുണ്ട്

ഓര്‍മിക്കുക ..നീ കരഞ്ഞാല്‍ മുറിപെടുന്നതെന്റെ ഹൃദയമാണ് ..നീ യല്ലാതാകുംപോള്‍ എനിക്ക് നഷ്ടമാവുന്നത് എന്നെ തന്നെയാണ് ...



26/1/10

ഇന്നല്ലെങ്കില്‍ നാളെ വിളിക്കാതെ വന്നെത്തുന്ന അഥിതി

മരണം...ഇന്നല്ലെങ്കില്‍ നാളെ വിളിക്കാതെ വന്നെത്തുന്ന അഥിതി...ആ തനിച്ചുള്ള യാത്രക്ക് നമ്മുടെ പലരും പോയി ..ഇനി നമ്മള്‍ എന്നാണാവോ ?...മറക്കരുത് ആ മരണത്തെ...നമ്മള്‍ മറന്നാലും നമ്മളെ മറക്കില്ല അത്...നമ്മള്‍ക്ക് ഇഷ്ട്ടമാല്ലെങ്കിലും നമ്മളെ ഇഷ്ട്ടമാണ് അതിനു...നമ്മള്‍ എത്ര വെറുത്താലും നമ്മളെ വെറുക്കില്ല ആ മരണം....തീര്‍ച്ച സര്‍വ്വ സുഖങ്ങളേയും മുറിച്ചു കളയുന്ന ആ മരണം നമ്മള്‍ക്ക് ഉണ്ട്.
പല യാത്രകള്‍ നമ്മള്‍ നടത്തിയിട്ടുണ്ട്..ബന്ധുക്കളോടൊപ്പം,കൂട്ടുകാരോടൊപ്പം,അങ്ങനെ പലരുടെ കൂടെയും.എന്നാല്‍ ഈ യാത്രയില്‍ നാം തനിച്ചാണ്,ആരും കൂട്ടിനില്ല.ആരും കൂട്ടിനു വരികയും ഇല്ല.എത്ര സ്നേഹമുള്ള ഭാര്യ ആണെങ്കിലും,എത്ര വാത്സല്യമുള്ള മക്കള്‍ ആണെങ്കിലും വരില്ല നമ്മളുടെ കൂടെ..ഓര്‍ക്കുക..ഓര്‍ത്താല്‍ നന്ന്. നല്ല പടച്ചോന്‍ പൊരുത്തപെടുന്ന മരണത്തിനു വേണ്ടി എപ്പോഴും പ്രാര്‍ത്തിക്കുക.


നമ്മുടെ സമ്മതമോ,അറിവോ കൂദാതെ ആണ് അല്ലാഹു നമ്മെ സ്രിഷ്ട്ടിചത്.പിന്നീദ് നമ്മുദെ സമ്മതം ഇല്ലതെ തന്നെ നമ്മെ അല്ലാഹു മരിപ്പിക്കുകയും ചെയ്യും.ജീവിതവും,മരണവും അല്ലാഹു സ്രിഷ്ട്ടിച്ചത് തന്നെ മനുഷ്യരായ നമ്മെ പരീക്ഷിക്കുവാന്‍ വെണ്ഡിയാണ്..ആരാണ് അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്നത് അവര്‍ വിജയികല് ആയിത്തീരും.മരണമെന്ന സത്യം എപ്പൊല്‍,എവിദെ വെച്ചു,എങനെ ആയിരിക്കും എന്നു ആര്‍ക്കും തന്നെ പരയുവാന്‍ കഴിയുകയില്ലാ.
മരണത്തിനു ശേഷം ആണ് യതാര്‍ത്തജീവിതം തുദങുന്നത്..അവസാനിക്കാത്ത ജീവിതം.“തീര്‍ച്ചയായും,പരലോകം തന്നെയാണ് യതാര്‍ത ജീവിതം.അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍”(അന്‍കബൂത്;അറുപത്തി നാലു).മരണാനന്ദരം ഒരോരുത്തര്‍ക്കും ക്കൂട്ടിനായി അവനും,അവന്റെ അമലും മാത്രമെ കാണൂ.ഇണതുണകള്‍,കൂട്ടുകുദുംബങ്ങളള്‍,ബന്ധുമിത്രാദികള്‍,മാതാപിതാക്കള്‍,മക്കള്‍ ആരുംതന്നെ കൂട്ടിനില്ലാത്ത ഒരു അവസ്ത.“ഒരു മയ്യിത്തിനെ അവന്റെ അമല്‍,ധനം,കൂട്ടുകുദുംബം എന്നീ മൂന്നുകാര്യങ്ഗള്‍ അനുഗമിക്കും,രണ്ഡുകൂട്ടര്‍ പാതി വഴിയില്‍ മടങും ഒരു കാര്യം മാത്രം അവന്റെ ഒപ്പം പൊകും.അതായത് ധനവും,കുടുംബവും മടങും അവന്റെ അമലുകല്‍ അവന്റെ ഒപ്പം പൊകും”.(ബുകാരി,മുസ്ലിം)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ