മദീന സന്ദർശിക്കുന്നവരും അവിടെ താമസിക്കുന്നവരുമായ ഓരോ മുസ്ലിമും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും, അവർ പാലിക്കേണ്ട മര്യാദകളുമാണ് ഈ ലഘു കുറിപ്പിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
മദീനത്തുർറസൂൽ, ആദരണീയനായ റസൂൽ(സ)യുടെ പട്ടണം, ഈമാനിന്റെ അഭയകേന്ദ്രം, വഹ്‌യ് ഇറങ്ങിയ സ്ഥലം, ഇസ്ലാമിന്റെ പ്രകാശം പരത്തിയ, മുഹാജിറുകളെ സ്വീകരിച്ച, ത്വയ്ബ എന്ന‍് പേരുള്ള നാട്.... തുടങ്ങി ധാരാളം പ്രത്യേകതകളുള്ള സ്ഥലമാണ് മദീന... അവിടേക്കാണ് തിരുനബി പലായനം ചെയ്തത്. അവിടെയാണ് അവസാന കാലം വരെ ജീവിച്ചതും മരണപ്പെട്ടതും ഖബറടക്കപ്പെട്ടതും.
'മസ്ജിദുൽ ഹറാം, (മസ്ജിദുന്നബവി), മസ്ജിദുൽ അഖ്സ്വ“. പ്രവാചകൻ (സ) നിർമ്മിച്ച പള്ളിയാണ് മസ്ജിദുന്നബവി. അവിടെ വെച്ചുള്ള ഒരു നമസ്കാരത്തിന് ആയിരം നമസ്കാരത്തേക്കാൾ പ്രതിഫലമുണ്ട്. നബി (സ) പറഞ്ഞു: “എന്റെ ഈ പള്ളിയിൽ വെച്ചുള്ള ഒരു നമസ്കാരത്തിന് മസ്ജിദുൽ ഹറാം അല്ലാത്ത മറ്റുപള്ളികളിൽ വെച്ച് നമസ്കരിക്കുന്നതിനേക്കാൾ ആയിരത്തിൽ പരം നമസ്കാരത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ്“. (ബുഖാരി, മുസ്ലിം). ഈ പ്രതിഫലം ഫർദിനും സുന്നത്തിനും ലഭിക്കുന്നതാണ്. പള്ളിക്കകത്ത് വെച്ച്തെന്ന നമസ്കരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
'''റൗദ:''' റസൂൽ (സ) സ്വർഗ്ഗത്തോപ്പ് എന്ന‍് വിശേഷിപ്പിച്ച മസ്ജിദുന്നബവിക്കകത്തെ ഒരു പ്രത്യേക സ്ഥലമാണ് റൗദ. അതിനെക്കുറിച്ച് റസൂൽ(സ) പറഞ്ഞു: “എന്റെ വീടിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വർഗ്ഗത്തോപ്പുകളിൽ പെട്ട ഒരു തോപ്പാണ്“. (ബുഖാരി, മുസ്ലിം) - മറ്റൊരാൾക്കും തടസ്സമുണ്ടാക്കാത്ത രീതിയിൽ അവിടെ വെച്ചുള്ള സുന്നത്ത് നമസ്കാരത്തിന്നും ദിക്‌റുകൾ ചൊല്ലുന്നതിന്നും ശ്രേഷ്ഠതയുണ്ട്.
'''റസൂൽ (സ) യുടെ ഖബർ:''' നബി(സ)യെ മറവ് ചെയ്തിട്ടുള്ളത് ആയിശ(റ)യുടെ വീട്ടിലാണ്. ഒരു ചാൺ മൺകൂനയിൽ തന്നെയാണ് ഇന്നും നബി (സ) യുടെയും അബൂബക്കർ സിദ്ദീഖ് (റ), ഉമറുബ്നുൽ ഖത്താബ് (റ) എന്നിവരുടെയും ഖബ്‌റുകൾ അതിനുള്ളിൽ സ്ഥിതി ചെയ്യുന്നത്.പള്ളിക്ക് തൊട്ടടുത്തായി നബി(സ)യുടെ ഭാര്യമാർക്ക് താമസിക്കാനായി വീടുകൾ നിർമ്മിച്ചു. അതിൽപ്പെട്ടതാണ് നബി (സ)യെ മറവ് ചെയ്ത ആയിശ(റ)യുടെ വീടും. കിഴക്ക് ഭാഗത്ത് പള്ളിയോട് ചേർന്നായിരുന്നു അത് സ്ഥിതി ചെയ്തിരുന്നത്. ഖുലഫാഉ റാശിദുകളുടെ കാലത്തും മുആവിയ (റ) ന്റെ കാലത്തും ശേഷവും പള്ളിവികസിപ്പിച്ചപ്പോൾ ഈ വീടുകൾ പള്ളിയുടെ പുറത്ത് അതേനിലയിൽ തന്നെ അവശേഷിപ്പിച്ചു. പിന്നീട് ബനുഉമയ്യയുടെ ഭരണകാലത്ത് പള്ളിവികസിപ്പിച്ചപ്പോൾ നബി (സ) അന്ത്യ വിശ്രമം കൊള്ളുന്ന ആയിശ(റ)യുടെ വീടും അതിൽ ഉൾപ്പെടുകയാണുണ്ടായത്. ഹിജ്‌റ 88 - ൽ (നബി (സ) മരിച്ച് 77 വർഷത്തിന് ശേഷമാണ്) ഈ സംഭവം.
ഇന്ന‍് നബി (സ) യുടെ ഖബർ സന്ദർശനം നടത്തുന്ന ഒരാൾക്കും ഖബർ കാണാൻ സാധിക്കാത്ത രൂപത്തിലാണുള്ളത്. 5 കോണുള്ള ഒരു വൻമതിലിനുള്ളിയായിട്ടാണ് നബി (സ) യുടെയും 2 ഖലീഫമാരുടെയും ഖബർ നിലകൊള്ളുന്നത്. പുറമെനിന്ന‍് നോക്കിയാൽ ആ വൻമതിലും ഒരു കർട്ടണുമാണ് കാണാൻ സാധിക്കുക.
വൻമതിലിന് മുകളിലുള്ള പച്ച ഖുബയും നബി (സ) യോ സ്വഹാബാക്കളോ താബികളോ പ്രവാചകന്റെ സമുദായത്തിൽപെട്ട പൺഡിതന്മാരോ നിർമ്മിച്ചതല്ല. ഹിജ്‌റ 678 ൽ തുർക്കി രാജാക്കന്മാരിൽ പെട്ട “ഖലാവൂൻ സ്വാലിഹി“യാണ് അതുണ്ടാക്കിയത്.
സലാം ഭപറയൽ: സലാം പറയാനായി എത്തുമ്പോൾ ആദ്യം റസൂൽ ? ക്ക് സലാം പറയുക.
السَّلاَمُ عَليْكَ يَا رَسُولَ اللّهِ صَلىَّ اللّهُ عَلَيْهِ وَسَلَّمَ وَرَحْمَةُ اللّهِ وَبَرَكَاتُهُ
ശേഷം അബൂബക്കർ സിദ്ദീഖ് ? വിന് സലാം പറയുക.
السَّلاَمُ عَليْكَ يَا أبَابَكْرَ الصِّدِّيق رَضِيَ اللّهُ عَنْهُ وَرَحْمَةُ اللّهِ وَبَرَكَاتُه
പിന്നീട് ഉമറുബ്നുൽ ഖത്താബ് ? വിനും സലാം പറയുക.
السَّلاَمُ عَلَيْكَ يَا عُمَرَ بْنِ الخطَاب رَضِيَ اللّهُ عَنْهُ وَرَحْمَةُ اللّهِ وَبَرَكَاتُهُ
ഇത് സലാം പറയുന്നതിന്റെ ചുരുങ്ങിയ രൂപമാണ്. ഇതല്ലാതെ സലാം പറയുന്നതിൽ സ്വഹീഹായി വന്ന മറ്റു രൂപങ്ങളും സ്വീകരിക്കാവുന്നതാണ്. ശേഷം അവർക്ക് വേണ്ടി പ്രാർത്ഥിച്ച് പുറത്ത് പോരുക.
'''ബഖീഅ‍് ഖബർസ്ഥാൻ:''' പതിനായിരത്തോളം സ്വഹാബാക്കൾ ഖബറടക്കപ്പെട്ട സ്ഥലമാണ് “ബഖീഉൽ ഗർഖദ്“ ജനങ്ങൾ “ജന്നത്തുൽ ബഖീഅ‍്“ എന്ന പേരിൽ ഇതിനെ പറയാറുണ്ട്. ഇന്നും അവിടെ തന്നെയാണ് ഖബറടക്കം നടക്കുന്നത്. അവിടെ സന്ദർശിക്കുന്ന മുസ്ലിം ഖബറാളികൾക്ക് ഇപ്രകാരം സലാം പറയണം.
السَّلاَمُ عَليْكُمْ أهْلَ الدِّيَارِ مِنَ المُؤْمِنِينَ و المُسْلِمِينَ وَإِنَّا إِنْ شَاءَ اللّهُ بِكُمْ للاحِقُون، أسْألُ اللّهَ لنَا وَلكُمُ الْعَافِيَة
“ഈ പാർപ്പിടങ്ങളിൽ വസിക്കുന്ന മുസ്ലിംകളും, മുഅ‍്മിനുകളുമായിട്ടുള്ളവരെ, നിങ്ങൾക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ. അല്ലാഹു ഉദ്ദേശിച്ചാൽ ഞങ്ങളും നിങ്ങളോടൊപ്പം വന്നു ചേരുന്നതാണ്. ഞങ്ങൾക്കും ഭനിങ്ങൾക്കും സൗഖ്യം നൽകുവാൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.“ (മുസ്ലിം)
'''ഖുബാ പള്ളി:''' നബി (സാ) മദീനയിലെത്തി ആദ്യ ദിവസത്തിൽ, തഖ്‌വയിലധിഷ്ഠിതമായി നിർമ്മിക്കപ്പെട്ട പള്ളിയാണത്. അവിടെവെച്ചുള്ള നമസ്കാരത്തിന് ഉംറയുടെ പ്രതിഫലമുണ്ട്. നബി (സ) പറഞ്ഞു “ആരെങ്കിലും തന്റെ വീട്ടിൽ വെച്ച് വുളുവെടുക്കുകയും പിെന്ന മസ്ജിദു ഖുബാഇൽ വരികയും അവിടെ വെച്ച് ഒരു നമസ്കാരം നമസ്കരിക്കുകയും ചെയ്താൽ അവന് ഒരു ഉംറയുടെ പ്രതിഫലമുണ്ട്. (ഇബ്നുമാജ)“
ഉഹുദ് ശുഹദാക്കളുടെ ഖബർ സന്ദർശനം: ഉഹദ് യുദ്ധത്തിൽ ശഹീദായ എഴുപതോളം വരുന്ന സ്വഹാബാക്കളുടെ ഖബറിടമാണ് ഉഹുദിൽ സന്ദർശിക്കാനുള്ളത്. അവരിൽ പ്രധാനികളായ ഹംസ (റ), മുസ്അബു ബ്നു ഉമൈർ (റ്), അബ്ദുല്ലാഹിബ്നു ജഹ്ശ് (റ) എന്നിവരുടെ ഖബറുകൾ മുൻഭാഗത്തും ബാക്കിയുള്ളത് അൽപം പിറകിലായും കാണാൻ സാധിക്കും. അവിടെ ചെന്നാൽ ബഖീഅ‍് ഖബ്ര്സ്ഥാനിൽ സലാം പറഞ്ഞത് പോലെ സലാം പറയുക.
മസ്ജിദുൽ ഖിബ്ലതൈൻ, ഖൻദഖ്: ഇവ മദീനയിലെ പ്രധാന ചരിത്ര സ്ഥലങ്ങളിൽ പെട്ടതാണ്.
മസ്ജിദുന്നബവിയിൽ വെച്ചുള്ള ഓരോ നമസ്കാരത്തിനും ആയിരത്തിൽ പരം പ്രതിഫലമുണ്ട്. കഴിയുന്നത്രയും നമസ്കാരം വർദ്ദിപ്പിക്കുന്നതാണ് നല്ലത്. അതിന് പ്രത്യേക എണ്ണമോ കണക്കോ ഇല്ല.
മദീനയിൽ വെച്ച് തെറ്റ്/ബിദ്അത്തുകൾ ചെയ്താൽ: മദീനയുടെ പവിത്രതയെകുറിച്ച് വിവരിച്ചപ്പോൾ നബി (സ) പറഞ്ഞു: “മദീനയിൽ വെച്ച് ആരെങ്കിലും മതത്തിലില്ലാത്തത് വല്ലതും ചെയ്യുകയോ അങ്ങനെ ചെയ്യുന്നവന് അഭയം നൽകുകയോ ചെയ്താൽ അല്ലാഹുവും മലക്കുകളും മുഴുവൻ ജനങ്ങളും അവനെ ശപിക്കുന്നതാണ്. അവനിൽ നിന്ന‍് ഫർളോ സുന്നത്തോ സ്വീകരിക്കപ്പെടുകയില്ല.“ ഹറമിൽ വെച്ചുള്ള നന്മകൾക്ക് പ്രതിഫലം കൂടുകയും തെറ്റുകൾക്ക് ശിക്ഷ കൂടുകയും ചെയ്യും.
ചിലപ്പോള്‍ അങ്ങനെയാണ് ചിലര്‍ നമ്മുടെ ജീവിതത്തിലേക് എവിടെ നിന്ന‍് എപ്പോള്‍ അറിയാതെ കടന്നു വരുന്നു .. ഹൃദയത്തില്‍ ഒരു കയ്യൊപ്പിട്ട ശേഷം നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.ചില സഹൂര്ദങ്ങള് ദൂരമോ നിറമോ ഒന്നും അറിയാതെ സമാന്തരങ്ങളില്.സമാനതകളില് ഒത്തു ചേരുന്നു .അന്യോന്യം നിശബ്തമായി സംസാരിക്കുന്നു .ദൂരെയാണെങ്കിലും നീ ഇന്നും എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്ക്കുന്നു.നിന്റെ സഹുര്ദം എനിക്ക് വളരെ വിലപ്പെട്ടതാണ്.ഓര്‍മയില്‍ ഇന്നും നിറഞ്ഞു നില്ക്കുന്ന ആ സഹുര്തത്തിനു മുമ്പില്‍ സമര്‍പ്പിക്കുന്നു .
09/01/11
26/11/10
ഓർമയിൽ മായാതെ ശിഹാബ് തങ്ങൾ

ഓർമയിൽ മായാതെ ശിഹാബ് തങ്ങൾ
പറയാനായി കാത്തിരിക്കുന്നവർക്ക് മുന്നിൽ കേൾക്കാനായി കാത്തിരുന്ന സയ്യിദ്
മുഹമ്മദലി ശിഹാബ് തങ്ങൾ മാനവ
സമൂഹത്തിന്ന് നന്മയുടെ വെളിച്ചം കാട്ടിയ സയ്യിദ് പരമ്പരയിലെ നാല്പതാമത്തെ
കണ്ണിയായ ശിഹാബ് തങ്ങൾ വിണ്ണിൽ പരന്ന് കിടക്കുന്ന ആൾകൂട്ടത്തിന്ന്
നടുവിൽ പൂർണചന്ദ്രനായി ഉദിച്ച് നിൽക്കുകയാണിന്നും.
അശരണരുടെയും നിരാലംഭരുടെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും ബന്ധുവായ
ആമഹാനുഭാവൻ വളർത്താൻ ശ്രമിച്ചത് ക്ഷമയുടെയും കരുണയുടെയും വിശാലമായ
ഹൃദയങ്ങളെയായിരുന്നു.നേരിന്റെ വഴികളും ലാളിത്യത്തിന്റെ പുഞ്ചിരിയും
മിതത്വത്തിന്റെ അർത്ഥവും നൽകി ആത്മീയതയേതയും ഭൌതികതയേയും ഒരു ചരടിൽ
കോർത്ത് മാനവസമൂഹത്തിന്നാകമാനം സ്വീകാര്യനായ ഒരു നേതാവും ഈ
അരനൂറ്റാണ്ടിനിടക്ക് നമുക്കുണ്ടായിട്ടില്ല .
കേരളത്തിന്റെ പൊതു മനസ്സിലേക്ക് വർഗ്ഗീയതയുടെ വിത്ത്പാകാൻ ശ്രമിച്ച
ക്ഷുദ്രശക്തികളുടെ കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് കേരള ജനതയെ ജാതി ഭേദമന്യേ
മാറോടണച്ച് ആശ്വസിപ്പിക്കാൻ പ്രവാചക പരമ്പരയിലെ കൊടപ്പനക്കൽ തറവാട്ടിലെ
കാരണവർക്കല്ലാതെ മറ്റാർക്കും കഴിയുകയില്ല എന്നറിയുന്ന സമാധാനപ്രേമികൾ ,
മതമൈത്രിക്ക്വേണ്ടി ജീവിതം സമർപ്പിച്ച ആ മഹാനുഭാവന്റെ സാന്ത്വനത്തിന്റെ
താരാട്ട് പാട്ട് കേൾക്കാൻ കാതോർത്തിരുന്നു എന്നതാണ് വാസ്തവം.
നിസ്വാര്ത്ഥ സേവനത്തിന്റെ കുലപതിയായി തിളങ്ങിയ ആ മഹാന്റെ വിയോഗത്തിൽ
തേങ്ങിയത് അദ്ദേഹത്തിന്റെ പ്രസ്ഥാന സാരഥികളും അനുയായികളും
മാത്രമായിരുന്നില്ല . മനുഷ്യ സമൂഹത്തിന്നിടയിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന
സ്നേഹവും സാഹോദര്യവും കരുണയും കാരുണ്യവും കാംക്ഷിച്ച ആബാലവൃദ്ധം
ജനങ്ങളുമുണ്ടായിരുന്നു. ഒരു തലോടൽ കൊണ്ട് , ഒരു പുഞ്ചിരിയിലൊതുങ്ങിയ
നോട്ടം കൊണ്ട് ആശ്വാസം കണ്ടെത്തുന്ന ആയിരങ്ങളുടെ അവസാനവാക്കും
അഭയവുമായിരുന്നു പടിപ്പുരയും പാറാവുകാരുമില്ലാത്ത കൊടപ്പനക്കൽ തറവാട്ടിലെ
കാരണവരായ കോയമോനെന്ന ശിഹാബ് തങ്ങൾ. ഒരിക്കലും മായാത്ത പുഞ്ചിരിയും
പ്രസന്നതയും സൌമ്യഭാവവും പതിഞ്ഞ ശബ്ദവും ആർക്ക് മുന്നിലും അടച്ചിടാത്ത
ഹൃദയ വാതിലും നിലക്കാത്ത ശാന്തിമന്ത്രവും തെറ്റാത്ത നീതി ശാസ്ത്രവും
മുഖമുദ്രയായപ്പൊൾ അഷ്ടദിക്കുകളിൽ നിന്നും ആളുകൾ
പാണക്കാട്ടേക്കൊഴുകിയെത്തി.
ഏത് സാധാരണക്കാരനു വേണ്ടിയും സ്വന്തം സമയം വീതിച്ചു നൽകി ആത്മീയരംഗത്തും
രാഷ്ട്രീയ രംഗത്തും ഒരെ സമയം നേതൃത്വം നൽകാൻ ഭാഗ്യം സിദ്ധിച്ച അപൂർവ്വം
പേരിലൊരാളായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ. ഹ്രസ്വമായ
പ്രാർത്ഥനയും പ്രസംഗവും ശീലമാക്കിയ ആ മഹാനുഭാവനെ അനുഗ്രഹത്തിനും
നന്മക്കും വേണ്ടി നിർബന്ധപൂർവ്വം നേതൃസ്ഥാനത്തിരുത്തുന്ന
പതിവുമുണ്ടായിരുന്നു. ഒരുപക്ഷേ, ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം
പള്ളികള്‍ ആരാധനയ്ക്കായി തുറന്നുകൊടുത്ത പണ്ഡിത ശ്രേഷ്ഠന്‍
കൂടിയായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍. എന്നിട്ടും ബാബരി
മസ്ജിദ് തകര്ക്കലപ്പെട്ട നാളുകളില്‍ തങ്ങൾ എടുത്ത തീരുമാനം തലമുറകൾ
ചര്ച്ച്ചെയ്യുന്ന വിവേകത്തിന്റെ പ്രതീകമായി മാറിയത് ഖാഇദെ മില്ലത്തിന്റെ
രാഷ്ട്രീയ ദര്ശകനത്തിന്റെ സ്വാധീനവും തന്റെ വിശ്വാസ പ്രമാണത്തിന്റെ
കരുത്തുമായിരുന്നു എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ധി , അനന്തരമുള്ള മുസ്ലിം ലീഗിന്റെ പ്രസിഡന്റ്
പദവിയിൽ ശിഹാബ് തങ്ങളായിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ത്യാവിഭജനം പോലും
തടയപ്പെടുമായിരുന്നു എന്ന് മരണാനന്തരം അദ്ദേഹത്തിന്റെ കർമ്മ പാത
നിരീക്ഷിച്ച രാഷ്ട്രീയ നേതാക്കൾ, ശിഹാബ് തങ്ങളുടെ യശസ്സിനെ
ഉയർത്തിക്കാട്ടി എന്ന് മാത്രമല്ല വർഗ്ഗീയതയെ വർജ്ജിച്ച് കേരളത്തെ
രക്ഷിക്കുവാൻ പ്രവാചക പരമ്പരയിൽ നിന്നുദിച്ച പൂർണചന്ദ്രനെ കഴിയൂ എന്നും
നിരീക്ഷിക്കുകയുണ്ടായി.
1975 സെപ്റ്റമ്പർ ഒന്നിന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രസിഡന്റ്
സ്ഥാനം ഏറ്റെടുക്കുമ്പോൾ 39 വയസ്സുള്ള അദ്ദേഹം പിതാവായ പി.എം.എസ്.എ
പൂക്കോയ തങ്ങളേക്കാൾ ദീർഘകാലം മുസ്ലിം ലീഗിന്റെ പ്രസിഡന്റ്
സ്ഥാനത്തിരുന്ന നേതാവെന്ന ബഹുമദിയും നേടിയിട്ടുണ്ട്.
വേഷഭൂഷാദികളില്ലാതെ ആതമീയതയുടെ ഉന്നതിയിലിരുന്ന് ഭൌതികവും ആത്മീയവുമായ
ദർശനം കൊടുത്ത് മാനവർക്ക് മാതൃകയാകുവാൻ അദ്ദേഹത്തിന്ന് കഴിഞ്ഞു എന്നത്
കേവലം മനുഷ്യന്റെ കഴിവിന്നും പരുധിക്കും അപ്പുറത്തായിരുന്നു എന്നും
വിലയിരുത്തപ്പെട്ടു. നിസ്തുല്യ സേവകന്റെ ദർശനങ്ങളെയും ആശ്വാസ വചനങ്ങളെയും
അംഗീകരിക്കാൻ കൂട്ടാക്കാത്തവർക്ക്പോലും മാതൃകാ സരണിയായി വർത്തിക്കാൻ
കഴിഞ്ഞു എന്ന് നിരീക്ഷിക്കുമ്പോൾ ജനമനസ്സുകളിൽ ആഴ്ന്നിറങ്ങാൻ ഉതുങ്ങുന്ന
മഹനീയമായ ഒരു പ്രകാശം അവിടുന്നുത്ഭവിച്ചിരുന്നു എന്ന് വേണം അനുമാനിക്കാൻ.
1996 ഡിസംബർ 06 , ബാബരി മസ്ജിദ് തകർക്കപ്പെട്ട ദിവസം,
മുറിവേറ്റ മനസ്സുകൾ പ്രതികാരചിന്തയിൽ ചോരചിന്താൻ വെമ്പിനിൽക്കുന്നസമയം ,
രോഷം നിയന്ത്രിക്കാനാകാതെ ചെറുപ്പക്കാർ ചിലയിടങ്ങളിലൊക്കെ
വഴിതടഞ്ഞുകൊണ്ടിരിക്കുകയുമാണ്. അപ്പോഴാണ് മുസ്ലിം ലീഗിന്റെ കർമ്മയോഗിയും
ശിഹാബ് തങ്ങളുടെ ആത്മസുഹൃത്തുമായ ബഹു: സി.കെ കുഞ്ഞു ഹാജി യുടെ
ദേഹവിയോഗവാർത്ത അറിയുന്നത്. ഉടനെ തങ്ങൾ മരണവീട്ടിലേക്ക്
പുറപ്പെട്ടു.വഴിമദ്ധ്യേ ശിഹാബ് തങ്ങളും വഴിതടഞ്ഞ് കൊണ്ടിരിക്കുന്ന
ചെറുപ്പക്കാരുടെ മുന്നിലകപ്പെട്ടു.
ഡ്രൈവർ വണ്ടിയിൽനിന്നിറങ്ങി ,
ശിഹാബ് തങ്ങളാണ് വണ്ടിയിലെന്നറിയിച്ചതോടെ രോഷാഗ്നിയിൽ ജ്വലിച്ച്
കൊണ്ടിരുന്ന ചെറുപ്പക്കാർ നിശബ്ദരായി വഴിയിലെ തടസ്സങ്ങൾ മാറ്റിത്തുടങ്ങിയ
നിമിഷം,ശിഹാബ് തങ്ങൾ ഡ്രൈവറോട് വീട്ടിലേക്ക് തന്നെ വണ്ടി തിരിക്കാൻ
ആവശ്യപ്പെട്ടപ്പോൾ പകച്ച് പോയത് സമരമുഖത്ത് ജ്വലിച്ച് നിന്ന
ചെറുപ്പക്കാരായിരുന്നു.അന്ന് ആ മഹാനുഭാവൻ അവിടെ സ്വീകരിച്ച നയം ആ
ചെറുപ്പക്കാരുടെയും മുസ്ലിം ലോകത്തിന്റെയും ആത്മവേദനയിലും
പ്രതിഷേധത്തിലും പങ്ക്ചേരുക എന്നതായിരുന്നു.ശിഹാബ് തങ്ങളുടെ വേർപാടിന്ന്
ശേഷം മകൻ മുനവ്വറലി ശിഹാബ് തങ്ങൾ ,ഉപ്പയെകുറിച്ചുള്ള അനുസ്മരണ
അഭിമുഖത്തിൽ ‘ ഇ.കെ വിഭാഗം സുന്നി പ്രവർത്തകരുടെ എതിർപ്പിനെ അവഗണിച്ച്
കാന്തപുരം അബൂബക്കർ മുസ്ലിയാരെ ശിഹാബ് തങ്ങൾ കാണാൻ പോയിരുന്നു എന്ന
വെളിപ്പെടുത്തൽ അദ്ദേഹത്തിന്റെ കർമകാലത്തെ നിലപാടുകളുമായി പുറം തിരിഞ്ഞ്
നിന്ന സുന്നി വിഭാഗത്തിന്റെ ആദരവ് പിടിച്ച് പറ്റാൻ സഹായകമായിരുന്നു.
എന്നാൽ പ്രസ്തുത വിഷയം ചില കുബുദ്ധികൾ കാന്തപുരത്തിന്റെ മഹത്വം ശിഹാബ്
തങ്ങൾ അംഗീകരിച്ചു എന്ന മട്ടിൽ പ്രചരിപ്പിച്ച് അഘോഷമാക്കി അനുയായികളെ
ക്രുദ്ധരാക്കാനുള്ള വിഫല ശ്രമം നടത്തുകയുണ്ടായി. കാന്തപുരമെന്ന പണ്ഡിതനിൽ
വിശ്വാസമർപ്പിച്ച മുസ്ലിം സഹോദരങ്ങളെ അവഗണിക്കാൻ ശിഹാബ്
തങ്ങൾക്കാവുമായിരുന്നില്ല എന്നതായിരുന്നു വാസ്തവം. അദ്ദേഹം സ്വപ്നം
കണ്ടതും ആഗ്രഹിച്ചതും മുസ്ലിം സമുദായം ഒറ്റക്കെട്ടായി
നിൽകണമെന്നായിരുന്നല്ലോ. മുസ്ലിം സമുദായത്തിന്റെ പുരോഗതിക്കും
ഐക്യത്തിന്നും വേണ്ടി പ്രയത്നിച്ചതിന്ന് തന്റെ കുലത്തെ തന്നെ
അപമാനിച്ചവരുടെ നേതാവിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച്
ഇറങ്ങിപ്പുറപ്പെടുമ്പോൾ അദ്ദേഹത്തെ ജീവനു തുല്യം സ്നേഹിക്കുന്ന
പ്രവർത്തകർക്ക് ആശങ്കയുണ്ടാകുമെന്ന് മാത്രമല്ല സ്നേഹാധിക്യം കാരണം ഒരു
പക്ഷെ അങ്ങോട്ട് പോകന്നത് വിലക്കുകയും ചെയ്യും . ഇത്തരത്തിലൊരു വിലക്കിനെ
അവഗണിച്ച് ഇറങ്ങിപ്പുറപ്പെടാൻ ആ വിശാലമനസ്കൻ കാണിച്ച തന്റേടത്തെ
വ്യസനത്തോടെ നോക്കി കണ്ടവരൊക്കെ പിന്നീട് ആനിലപാടായിരുന്നു ശരിയെന്ന്
പ്രഖ്യാപിച്ച ചരിത്രമാണുണ്ടായിട്ടുള്ളത്. തന്റെ ജീവിതകാലത്ത് തന്റെ
സാന്നിധ്യത്തിൽ എതിരാളികളെപ്പോലും വിമർശിക്കാൻ അനുവധിക്കാത്ത
സ്വാത്തികനായ ആ മനുഷ്യന്റെ നിഷ്കളങ്കതയും മഹത്വവുമാണ് ഇവിടെ നമുക്ക്
കാണാനാവുന്നത്.
പരസ്പര വൈര്യവും വെറുപ്പും വിദ്വേഷവും പുലർത്തി സമുദായത്തിന്റെ ഐക്യം
നഷ്ടപ്പെടുത്തുന്ന കർമ്മചണ്ഡാലന്മാരുടെ പ്രവർത്തികളിൽ ദു:ഖിതനായ അദ്ദേഹം
ഇതര സമുദായങ്ങളോട് മാന്യമായി പെരുമാറണമെന്നും അവർക്കും അവരുടെ
ആരാധനാലയങ്ങൾക്കും സംരക്ഷണമേകണമെന്നും ഉണർത്തുകയുമുണ്ടായി.അധികാരം
വിളിപ്പാടകലെ ഉണ്ടായിട്ടും അധികാരത്തിന്റെ പിൻബലമില്ലാതെ ആശ്വാസവാക്കുകൾ
കൊണ്ട് സമൂഹത്തെ സ്വാന്തനിപ്പിക്കാൻ കഴിയുമായിരുന്ന അദ്ദേഹം
ജനമനസ്സുകളിലെ അംഗീകാരമാണ് അമൂല്യമെന്ന് വിശ്വസിക്കുകയും, ആരുടെയും
വെറുപ്പിന്നോ വിദ്വേഷത്തിന്നോ പാത്രമാകാതിരിക്കാൻ ശ്രദ്ധിക്കുകയും
ചെയ്തിരുന്നു. വിവിധ മതങ്ങളിലും ജാതിയിലും കുടികൊള്ളുന്ന ഇന്ത്യൻ ജനതക്ക്
വേണ്ടി സമാധാനത്തിന്റെ ഉണർത്തുപാട്ട് പാടി സാമൂഹ്യനന്മക്ക് വേണ്ടി
നിലകൊണ്ട് ജീവിതം ധന്യമാക്കിയ ബഹുമന്ന്യനായ ശിഹാബ് തങ്ങൾ തന്റെ 73ആം
വയസ്സിൽ ദിവംഗതനായപ്പോൾ നികത്താനാകാത്ത വിടവ് പേറിയ ജനമനസ്സുകളിൽ
അനശ്വരനായി നിറഞ്ഞ് നിൽക്കുകയാണിന്നും.
24/11/10
നമുക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങള്‍

നിങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക....
പഴയ MEMORY CARD ഇലെയോ കമ്പ്യൂട്ടര്‍ ഇലെയോ DATAS എത്ര തന്നെ DELETE ചെയ്താലും RECOVER ചെയ്ത് കൊണ്ട് വരാന്‍ ഇഷ്ടം പോലെ സോഫ്റ്റ്‌വെയര്‍ ഉകള്‍ ഉള്ളത് അറിയാമല്ലോ....അറിഞ്ഞാല്‍ മാത്രം പോര...ശ്രദ്ധിക്കുക....കേരളത്തില്‍ ഇന്ന് മൊബൈല്‍ ഫോണിലൂടെ പാഞ്ഞു നടക്കുന്ന കൂടുതല്‍ ക്ലിപ്പുകളുടെയും പിന്നില്‍ ഈ ഒരു സംഭവം ആണ്...തമാശക്ക് വേണ്ടി ഭാര്യയുടെയോ കാമുകിയുടെയോ ഫോട്ടോകള്‍ / വീഡിയോകള്‍ എടുക്കുകയും അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുന്നവരും മാത്രമല്ല അശ്ലീലം ഒട്ടുമില്ലാത്ത ഫോട്ടോകള്‍ എടുക്കുന്നവരും ശ്രദ്ധിക്കുക ...നമ്മുടെ സുന്ദരമായ കേരളത്തില്‍ ഇതൊക്കെ വെച്ച് കളിക്കുന്ന ഞരമ്പ് രോഗികളുടെ എണ്ണം വളരെ വളരെ കൂടുതലാണെന്നാണ് പുതിയ നിരീക്ഷണങ്ങള്‍....മൊബൈല്‍ ഫോണ്‍ കടകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലും....
നമുക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങള്‍....
1. ഒരിക്കലും ഫോണ്‍,കമ്പ്യൂട്ടര്‍ വില്‍ക്കുമ്പോള്‍ /സര്‍വീസ് ചെയ്യുമ്പോള്‍ memory card /hard disk കൊടുക്കരുത്...അതിനെ നശിപ്പിച്ചു കളയുക....കാരണം ഇപ്പോള്‍ പുതിയ കാര്‍ഡുകള്‍ക്ക് മത്തി യെക്കാള്‍ വില കുറവാണ്..service ചെയ്യാന്‍ authorised sevice centre ഇല്‍ കൊടുക്കുക...
2. ഒരു കാര്യം ശ്രദ്ധിക്കുക...റൂമുകളില്‍ വെച്ച് നമ്മുടെ കുട്ടികള്‍ കമ്പ്യൂട്ടര്‍ പഠിക്കണ്ട....എത്രയും പെട്ടെന്ന് നല്ല ഒന്നാന്തരം നുണകള്‍ പറഞ്ഞ് അതിനെ CENTRAL HALL ഇല്‍,എല്ലാവരും കാണുന്നിടത്ത് വെക്കുക...വീട്ടില്‍ INTERNET ഉണ്ടെങ്കില്‍ BROWSERIL RECENT HISTORY നോക്കുക...അവന്‍/അവള്‍ എവിടെയൊക്കെ അലഞ്ഞു നടന്നു എന്ന് കാണാം...അലച്ചില്‍ കൂടുതലാണെങ്കില്‍ ഒന്ന് ഉപദേശിക്കുക...എന്ന് വെച്ച് അവരെ വെറുപ്പിക്കരുത്...
3 .AMUSEMENT PARK ഉകളില്‍ സ്ത്രീകള്‍ വെള്ളത്തില്‍ ഇറങ്ങുന്നത് നല്ലതല്ല...ഇന്‍റര്‍നെറ്റില്‍ കൂടുതലും ഇങ്ങനെയുള്ള ഫോട്ടോസ് ആണ്...ഇതൊക്കെ അവരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കുക..PARK ഇല്‍ കുട്ടികള്‍ കളിച്ചോട്ടെ...ഭര്‍ത്താവിന്റെ കൂടെയും പെണ്ണുങ്ങള്‍ ഇറങ്ങണ്ട...നല്ലതല്ല....HIDDEN CAMERA കള്‍ അവിടെ കൂടുതലുണ്ട്.....
4 . TEXTILE ഷോപ്പ് ഇന്റെ DRESSING റൂം,HOTEL ഇലെ TOILETS എന്നിവയിലൂടെ ഒന്ന് കണ്ണോടിക്കുക...HIDDEN CAMERA കളെ ഒന്ന് ചെക്ക് ചെയ്യുന്നത് നല്ലതാണ്...
5. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ കുട്ടിക്ക് മുല കൊടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക...എല്ലാം ഒന്ന് മറഞ്ഞിരുന്നോട്ടെ...
ഇതൊക്കെ നിങ്ങളെ പേടിപ്പിക്കാന്‍ പറഞ്ഞതല്ല...
ഒന്ന് ശ്രദ്ധിക്കുക....
കേരളത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത ഒരു കാലം വിദൂരമല്ല...കഴിയുന്നതും സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയുന്ന പര്‍ദ്ദ പോലുള്ള വസ്ത്രങ്ങള്‍ ധരിക്കുക...പിന്നെ ഒരു കാര്യം,ശരീര വടിവുകള്‍ കാണിക്കുന്ന പര്‍ദ്ദ കള്‍ ഇടുന്നതിലും നല്ലത് ഒന്നും ഇടാതെ നടക്കുന്നതാണ്!!
ഇനി വല്ല ഞരമ്പ് രോഗികളും mobile ഇലൂടെയോ മറ്റോ നിങ്ങളുടെ കുടുംബത്തെ ശല്യം ചെയ്യുന്നുണ്ടെങ്കില്‍
HOW TO CONTACT CYBER CRIME POLICE STATION
Station House Officer
Cyber Crime Police Station
SCRB, Pattom,
Thiruvananthapuram - 695004
Tel : 0471 2449090 , 0471 2556179
email : cyberps@keralapolice.gov.in
also
For advice or assistance regarding cyber crimes you may contact:
Shri. N.Vinaya Kumaran Nair
AC Hitech Cell,
Police Head Quarters,
Thiruvananthapuram.
Mob: 9497990330
E mail: achitechcell@keralapolice.gov.in
OR
HiTech Cell
Police Head Quarters,
Thiruvananthapuram.
hitechcell@keralapolice.gov.in
Tel: 0471 - 2722768, 0471 - 2721547 extension 1274
ഞൊടിയിടയില്‍ ഇവര്‍ ആക്ഷന്‍ എടുക്കും....
എല്ലാവര്ക്കും അറിയുന്ന കാര്യങ്ങള്‍ ആണ് ഇതെല്ലാം...ഈ മെയില്‍ ഫോര്‍വേഡ് ചെയ്ത് ഫ്ലാഷ് ആക്കി ഇത്തരം പ്രശ്നങ്ങളില്‍ നിന്നും നമ്മളുടെ സഹോദരിമാരെ,നാടിനെ സംരക്ഷിക്കുക....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)